നിറപ്പൊലിമ, ഓണക്കനി ബന്തിപ്പൂ കൃഷി വിളവെടുപ്പ്

Wednesday 03 September 2025 12:31 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കുടുബശ്രീ സംഘകൃഷി ഗ്രൂപ്പുകളായ സ്വാന്തനം,ദേവപ്രഭ എന്നിവയുടെ നേതൃത്വത്തിൽ നിറപ്പൊലിമ, ഓണക്കനി ബന്തിപ്പൂ കൃഷി വിളവെടുപ്പ് നടത്തി. ഉദ്ഘാടനം എച്ച് .സലാം എം.എൽ.എ നിർവഹിച്ചു. കഞ്ഞിപ്പാടം വ്യാകുലമാതാ പള്ളി വികാരി ഫാ.ജിജോ സേവ്യർ മുഖ്യാഥിതിയായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രജിത്ത് കാരിക്കൽ അധ്യക്ഷനായിരുന്നു. ഓണ വിപണി ലക്ഷ്യമാക്കി പഞ്ചായത്തിൽ വിവിധ ഇടങ്ങളിലായ രണ്ട് ഏക്കറോളം സ്ഥലത്താണ് പൂകൃഷി ചെയ്തത്. കിലോയ്ക്ക് 300 രൂപ നിരക്കിലാണ് വില്പന. എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് പി.എസ്.ബിജു ,കുടുംബശ്രീ അദ്ധ്യക്ഷ ലേഖ പ്രഭ, അഗ്രികൾച്ചറൽ റിസോഴ്സ് പേഴ്സൺ സുലേഖ, രമ, മായ, നിഷ, രശ്മി , ജെ .എൽ .ജി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.