കർഷകചന്ത ജില്ലാതല ഉദ്ഘാടനം
Tuesday 02 September 2025 8:11 PM IST
കാഞ്ഞങ്ങാട് : കാർഷിക വികസന കർഷക ക്ഷേമവകുപ്പ് നടത്തുന്ന ഓണസമൃദ്ധി കർഷകചന്ത തുടങ്ങി. ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ കൃഷിഭനിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. വിജയൻ ആദ്യവിൽപ്പന നടത്തി. കേരള ആഗ്രോ ഉൽപ്പന്നങ്ങളുടെ ആദ്യവിൽപ്പന ആത്മ പി.ഡി.കെ ആനന്ദ നിർവഹിച്ചു. കൗൺസിലർ പി.കെ.വീണ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എൻ.ബാലകൃഷ്ണൻ, കൃഷി ഓഫീസർമാരായ വി.എൻ.അമ്പിളി, പി. കെ രേഷ്മ, പി.വി.ആർജിത , രമേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.രാഘവേന്ദ്ര സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ ഡി.എൽ.സുമ നന്ദിയും പറഞ്ഞു.