ഭരണസമിതിയുടെ ഓർമ്മക്കായി വൃക്ഷ തൈ

Tuesday 02 September 2025 8:15 PM IST

പഴയങ്ങാടി: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2021-25 ഭരണസമിതിയുടെ ഓർമ്മക്കായി പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഓർമ്മ മരങ്ങൾ നട്ടു. വൃക്ഷ തൈകളുടെ നടീൽ ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഞ്ചുവർഷത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഓർമ്മക്കായിട്ടാണ് 15 ഓളം പഴവർഗങ്ങളുടെ തൈകൾ നട്ടത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഡി വിമല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി.രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിജേഷ് മാട്ടൂൽ, രേഷ്മ പരാഗൺ, താലൂക്ക് ആശുപത്രി സൂപ്രണ്ട് പി ടി അനി, കെ സതീഷ് കുമാർ, ഷുക്കൂർ എം.കെ.പി, ടി.ശോഭ,ആരുൾ എന്നിവർ സംസാരിച്ചു.