കുടുംബശ്രീ അർബൻ അഗ്രി കിയോസ് പ്രവർത്തനം തുടങ്ങി
Tuesday 02 September 2025 8:19 PM IST
കാഞ്ഞങ്ങാട് :കാർഷിക ഉത്പന്നങ്ങൾ നഗരപ്രദേശങ്ങളിലും വിപണനം നടത്തുക, മെച്ചപ്പെട്ട വിലയും വിപണിയും ഉറപ്പാക്കുക, വിഷരഹിത പച്ചക്കറികൾ നഗരവാസികൾക്ക് ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നഗരസഭ സി ഡി.എസ് സെക്കൻഡിന്റെ അർബൻ അഗ്രി കിയോസ് പ്രവർത്തനം തുടങ്ങി.നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത കിയോസ്‌കിന്റെ ഉദ്ഘാടനം നിർവഹിച്ചു. സി ഡി.എസ് ചെയർപേഴ്സൺ കെ.സുജിനി അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ സെക്രട്ടറി എം.കെ.ഷിബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാമിഷൻ ബ്ലോക്ക് ഓർഡിനേറ്റർമാരായ കെ.വി.രജനി , കെ.പി രമ്യമോൾ , സി ഡി.എസ് ഉപസമിതി കൺവീനർമാർ, സി ഡി.എസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ നമ്പർ സെക്രട്ടറി എൻ.വി.ദിവാകരൻ സ്വാഗതവും സി ഡി.എസ് വൈസ് ചെയർപേഴ്സൺ കെ.ശശികല നന്ദിയും പറഞ്ഞു. ചന്ത ഉത്രാടം വരെ നീണ്ടു നിൽക്കും.