മാനേജ്മെന്റ് ക്യാമ്പ് സംഘടിപ്പിച്ചു

Tuesday 02 September 2025 8:20 PM IST

നീലേശ്വരം: റോട്ടറി ക്ലബ്ബ് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി എൻ.എസ്.എസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സഹകരണത്തോടെ ഡിസാസ്റ്റർ മാനേജ്മെൻറ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. നിലേശ്വരം റോട്ടറി ഹാളിൽ നടന്ന ട്രെയിനിംഗ് പ്രോഗ്രാം നീലേശ്വരം സബ്ബ് ഇൻസ്പെക്ടർ സി സുമേഷ് ബാബു ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി രാജീവൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ടീം കമാൻഡർ അർജുൻ പാൽ രജ്പുത്, റോട്ടറി അസിസ്റ്റൻറ് ഗവർണർ ശിവദാസ് കീനേരി, ജില്ല ദുരന്ത നിവാരണ ലെയ്സൺ ഓഫീസർ തുളസീരാജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.കെ.വിനീത ദുരന്തനിവാരണ ഡിസ്ട്രിക്ട് കോഡിനേറ്റർ അഹമ്മദ് ഷഫീഖ് , പി.ടി.എ പ്രസിഡന്റ് വിനോദ് കുമാർ അരമന സംസാരിച്ചു. റോട്ടറി സെക്രട്ടറി എം രാജീവൻ നന്ദിയും പറഞ്ഞു. തുടർന്ന് ദേശീയ ദുരന്തപ്രതികരണ സേന നാലാം ബറ്റാലിയൻ ആർക്കോണത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി.