കിസാൻസഭ  പ്രതിഷേധ കൂട്ടായ്മ

Tuesday 02 September 2025 8:23 PM IST

കാഞ്ഞങ്ങാട്: അഖിലേന്ത്യ കിസാൻസഭ കർഷക അവകാശദിനത്തോടനുബന്ധിച്ച് കേന്ദ്രത്തിന്റെ കർഷകദ്രോഹ നയങ്ങളുടെയും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാവിരുദ്ധ നടപടികൾക്കുമെതിരെ അഖിലേന്ത്യ കിസാൻ സഭ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായി പ്രതിഷേധ കൂട്ടായ്മ നടത്തി. മഞ്ചേശ്വരം, കാസർകോട്, ബദിയടുക്ക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ എ.ഐ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് പട്ടണത്തിൽ നടന്ന കർഷക പ്രതിഷേധ കൂട്ടായ്മ അഖിലേന്ത്യ കിസാൻസഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ കമ്മറ്റി അംഗം ബി.രത്നാകരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാന കമ്മറ്റി അംഗം കെ.പി.സഹദേവൻ, എം.വി.കുഞ്ഞമ്പു, കുമാരൻ മാസ്റ്റർ, ഭാസ്‌ക്കരൻ അടിയോടി എന്നിവർ സംസാരിച്ചു. ജില്ലാകമ്മറ്റിയംഗം മുരളി സ്വാഗതം പറഞ്ഞു.