തമ്പാൻ
Tuesday 02 September 2025 8:33 PM IST
പയ്യന്നൂർ: മുൻ നഗരസഭാംഗം തെക്കെ മമ്പലത്തെ കെ.പി. തമ്പാൻ (73) നിര്യാതനായി. സി.പി.എം. തെക്കെ മമ്പലം ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം പയ്യന്നൂർ വെസ്റ്റ് വില്ലേജ് ട്രഷറർ, തെരു മമ്പലം വീവേഴ്സ് സൊസൈറ്റി പ്രസിഡന്റ്, കെ.എസ്.വൈ.എഫ്. വില്ലേജ് ജോയിന്റ് സെക്രട്ടറി, എഫ്.സി.ഐ. തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയംഗം എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: സി. സതി. മക്കൾ: സുനിൽ രാജ് (പരിയാരം മെഡിക്കൽ കോളേജ്), സീന. മരുമക്കൾ: ശ്യാമ (വടവന്തൂർ), പ്രശാന്ത് (തൃക്കരിപ്പൂർ കടപ്പുറം). സഹോദരങ്ങൾ: കൃഷ്ണൻ, മോഹനൻ, മധുസൂദനൻ.