ലിയോയിലെ സൈക്കോ ലോകയിൽ നാച്ചിയപ്പ
പ്രേക്ഷകരെ വിസ്മയിപ്പിച്ച് സാൻഡി
കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോയായി എത്തി മെഗാഹിറ്റായി മാറി ലോക : ചാപ്ടർ വൺ: ചന്ദ്ര കണ്ടവർ വില്ലൻ വേഷത്തിൽ എത്തിയ നാച്ചിയപ്പ ഗൗഡ എന്ന പൊലീസ് ഉദ്യോഗസ്ഥനെ മറക്കില്ല.
തുടരും സിനിമയിൽ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാറിനെ പോലെ മറ്റൊരു പൊലീസ് കഥാപാത്രവും പ്രേക്ഷകരുടെ മനം കീഴടക്കുന്നു.
കൊറിയോഗ്രാഫറായി തമിഴ് സിനിമയിൽ എത്തിയ സാൻഡി അഭിനേതാവായി മാറുകയായിരുന്നു. 2005 ൽ കലെഞ്ജർ ടിവിയിൽ സംപ്രേക്ഷണം ചെയ്ത മാനാട മയിലാട സീസൺ 1 എന്ന നൃത്തപരിപാടിയിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് വിവിധ റിയാലിറ്റി ഷോകളുടെ വിധികർത്താവായി. തെലുങ്കിൽ ചലഞ്ച് ഷോ, കന്നടയിൽ കുനിയോണ ബാര എന്നീ ഷോകളുടെയും വിധികർത്താവായി. 2014 ൽ ആഹ് എന്ന ചിത്രത്തിനാണ് ആദ്യമായി നൃത്ത സംവിധാനം നിർവഹിച്ചത്. ഇവാ നുക്കു തന്നിലം ഗന്ധം എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങ്ങേറ്റം . തമിഴ് ബിഗ് ബോസ് 3 ഫൈനലിൽ പ്രവേശിച്ച് രണ്ടാമത്തെ മത്സരാർത്ഥിയായി.
രജനികാന്ത് നായകനായ കാലാ എന്ന ചിത്രത്തിലൂടെയാണ് കൊറിയോഗ്രഫർ എന്ന നിലയിൽ ശ്രദ്ധേയനാകുന്നത്.വിജയ് ചിത്രം ലിയോയിലെ സൈക്കോ കഥാപാത്രം സാൻഡി എന്ന അഭിനേതാവിനെ അടയാളപ്പെടുത്തി.അതേസമയം മലയാളത്തിൽ ഭ.ഭ.ബ, കത്തനാർ എന്നീ ചിത്രങ്ങളിലും സാൻഡി അഭിനയിച്ചു. മലയാളത്തിലെ ആദ്യ അഭിനയ അരങ്ങേറ്റ ചിത്രമായി ലോകയിലൂടെ പ്രേക്ഷർ സാൻഡിയെ ഏറ്റെടുക്കുകയും ചെയ്തു.