37 വർഷത്തിനുശേഷം സിദ്ദിഖ് ബോളിവുഡിൽ

Wednesday 03 September 2025 6:09 AM IST

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹൈവാൻ എന്ന ചിത്രത്തിലൂടെ 37 വർഷത്തിനുശേഷം സിദ്ദിഖ് ഹിന്ദിയിൽ . ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹിയുടെ ഹിന്ദിപതിപ്പ് ന്യൂഡൽഹിയിലൂടെ ആയിരുന്നു സിദ്ദിഖിന്റെ ഹിന്ദി പ്രവേശം. 1987 ൽ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ന്യൂഡൽഹിയിൽ സിദ്ദിഖ് എന്ന കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പത്തിന്റെ ഹിന്ദി റീമേക്ക് ആണ് ഹൈവാൻ.അക്ഷയ് കുമാറും സെയ്ഫ് അലിഖാനുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജയരാമന്റെ സുഹൃത്ത് ബുപ്പൂട്ടി യായി അതിഥി വേഷത്തിൽ സിദ്ദിഖ് അഭിനയിച്ചിരുന്നു.

ഹൈവാനിൽ സിദ്ദിഖിന്റെ കഥാപാത്രത്തെ കുറിച്ച് അറിവായിട്ടില്ല. പ്രിയദർശന്റെ സംവിധാനത്തിൽ ഷെയ്ൻ നിഗം നായകനായ കൊറോണ പേപ്പേഴ്സിൽ ശക്തമായ കഥാപാത്രത്തെയാണ് സിദ്ദിഖ് അവതരിപ്പിച്ചത്.

അതേസമയം ചിത്രീകരണം പുരോഗമിക്കുന്ന ഹൈവാനിൽസർപ്രൈസ് കാമിയോയായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്.