വനിതാകൺവെൻഷനും ഓണാഘോഷവും
Wednesday 03 September 2025 2:07 AM IST
തിരുവനന്തപുരം : കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി വനിതാ കൺവെൻഷനും ഓണാഘോഷവും സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വീണ.എസ്.നായർ ഉദ്ഘാടനം ചെയ്തു. വനിതാഫോറം ജില്ലാ ചെയർപേഴ്സൺ സജി ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ജനറൽ സെക്രട്ടറി എൻ.രാജ്‌മോഹൻ,വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, പ്രിൻസ് നെയ്യാറ്റിൻകര,പ്രദീപ് നാരായൺ, ബിജു തോമസ്,ജെ.സജീന,സി.ആർ.ആത്മകുമാർ,എസ്.ബിജു,ആർ.അനിൽരാജ്,ജില്ലാ പ്രസിഡന്റ് എ.ആർ.ഷമീം,ജില്ലാ സെക്രട്ടറി സാബു നീലകണ്ഠൻ,ജില്ലാ ട്രഷറർ ബിജു ജോബായ്, ഭാരവാഹികളായ ബീനാകുമാരി അമ്മ,ലൈജു.സി.ദാസ്,സംഗീത റോബർട്ട്,എസ്.മഞ്ജു,എസ്.ചന്ദ്രിക, ജസ്ന.എ,എസ്.ഷഫീല,എസ്.ഷെമി എന്നിവർ സംസാരിച്ചു.