ഡിജിറ്റൽ സർവേ റെക്കോർഡുകൾ പരിശോധിക്കാം

Wednesday 03 September 2025 12:11 AM IST

തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എടത്തിരുത്തി, മുകുന്ദപുരം താലൂക്കിലെ തൊറവ്, കുന്നംകുളം താലൂക്കിലെ വെള്ളറക്കാട്, തൃശൂർ താലൂക്കിലെ തൃശൂർ, അടാട്ട് എന്നീ വില്ലേജുകളിലെ ഡിജിറ്റൽ സർവേ പൂർത്തിയായി. റെക്കോർഡുകൾ ഭൂവുടമസ്ഥർക്ക് പരിശോധിക്കുന്നതിനായി 'എന്റെ ഭൂമി' പോർട്ടലിലും വില്ലേജ് ക്യാമ്പ് ഓഫീസുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. എടത്തിരുത്തി വില്ലേജിലെ റെക്കോർഡുകൾ കെ.സി. കാളിക്കുട്ടി സ്മാരക സാംസ്‌കാരിക നിലയത്തിലും, തൊറവ് വില്ലേജിലെ റെക്കോർഡുകൾ തൊറവ് വില്ലേജ് ഓഫീസിനു സമീപം പുളിക്കൻ ചാക്കോരു ആർക്കേഡ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലും, വെള്ളറക്കാട് വില്ലേജിലെ റെക്കോർഡുകൾ കൊല്ലംപടി തേജസ് എൻജിനീയറിംഗ് കോളേജിലും ഈ മാസം 30 വരെ പരിശോധിക്കാം. തൃശൂർ വില്ലേജിലെ റെക്കോർഡുകൾ ശക്തൻ സ്റ്റാൻഡിന്റെ കിഴക്ക് ഭാഗത്ത് കംഫർട്ട് സ്റ്റേഷന്റെ അടുത്തുള്ള ഓഫീസിൽ ഏഴുവരെയും, അടാട്ട് വില്ലേജിലെ റെക്കോർഡുകൾ ആമ്പലങ്കാവ് പരിസരത്തുള്ള കുറൂർ മന റോഡ് പരിസരത്തും 20 വരെയും പ്രദർശിപ്പിച്ചിട്ടുണ്ട്. മുകുന്ദപുരം താലൂക്കിലെ കാട്ടൂർ, തലപ്പിള്ളി താലൂക്കിലെ ചേലക്കര, ചാവക്കാട് താലൂക്കിലെ എളവള്ളി, തൃശൂർ താലൂക്കിലെ മുളയം എന്നീ വില്ലേജുകളിൽ ഡിജിറ്റൽ സർവേ ആരംഭിച്ചിട്ടുണ്ട്.