കർഷകരെ പട്ടിണിക്കിട്ട് അവഗണിക്കുന്നു

Wednesday 03 September 2025 12:12 AM IST
സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുൻപ് കർഷകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ ഡി.സി.സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: സംഭരിച്ച നെല്ലിന്റെ വില നൽകാതെ പിണറായി സർക്കാർ കർഷകരെ ഓണത്തിന് പട്ടിണിക്കിടുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. സംഭരിച്ച നെല്ലിന്റെ വില ഓണത്തിന് മുൻപ് കർഷകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട്, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. വി. സുരേഷ് കുമാർ , അഡ്വ. സിജോ കടവിൽ, കെ.എച്ച് ഉസ്മാൻ ഖാൻ, എം.ബി.സജീവൻ, കെ.എൻ.സജീവൻ, മിനി വിനോദ്, കെ.എൻ ഗോവിന്ദൻകുട്ടി, ടി.എൻ നമ്പീശൻ, സി.ആർ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.