താക്കോൽ വിതരണം

Wednesday 03 September 2025 12:15 AM IST
ലൈഫ് ഭവന പദ്ധതി പ്രകാരം കയ്പമംഗലം പഞ്ചായത്തിൽ പണി കഴിപ്പിച്ച 103 ഭവനങ്ങളുടെ താക്കോൽ വിതരണം എം പി ബെന്നി ബെഹനാൻ നിർവഹിക്കുന്നു

കയ്പമംഗലം: ലൈഫ് ഭവന പദ്ധതി പ്രകാരം കയ്പമംഗലം പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായ 103 ഭവനങ്ങളുടെ താക്കോൽ വിതരണം എം.പി. ബെന്നി ബെഹനാൻ നിർവഹിച്ചു. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പുരോഗതിയിലാണ്. പഞ്ചായത്ത് വികസന ഫണ്ട്, ജില്ലാ പഞ്ചായത്ത് വിഹിതം, ബ്ലോക്ക് പഞ്ചായത്ത് വിഹിതം, സ്റ്റേറ്റ് ഷെയർ, ഹഡ്‌കോ ലോൺ തുടങ്ങി ഫണ്ടുകൾ ഉപയോഗിച്ചാണ് നിർമ്മാണം. 6,21,79,700 രൂപയാണ് ചെലവഴിച്ചത്. ശോഭന രവി അദ്ധ്യക്ഷത വഹിച്ചു. മണി ഉല്ലാസ്,പി.എ.ഇസ്ഹാഖ്, പി.എ.ഷാജഹാൻ, ദേവിക ദാസൻ, ജിനൂബ് അബ്ദുറഹ്മാൻ,സി.ജെ.പോൾസൺ, ഷെഫീഖ് സിനാൻ, ബീന സുരേന്ദ്രൻ, ജയന്തി ടീച്ചർ, യു.വൈ.ഷെമീർ, സുകന്യ ടീച്ചർ, സി.എം. ഗിരീഷ് മോഹൻ, പി.എൻ.ആശ, ബീന, സജിത, ഷെഹീന എന്നിവർ സംബന്ധിച്ചു.