പൊലീസ് പെൻഷൻകാരുടെ ഓണാഘോഷം
Wednesday 03 September 2025 2:17 AM IST
തിരുവനന്തപുരം: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ തിരുവനന്തപുരം താലൂക്ക് കമ്മിറ്റി വിരമിച്ച പൊലീസുകാരുടെ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.തൈയ്ക്കാട് പൊലീസ് ട്രെയിനിംഗ് കോളേജ് ക്യാമ്പസിൽ പി.ടി.സി. വൈസ് പ്രിൻസിപ്പൽ എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.രാജൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി.സുദർശനൻ നായർ ഓണസന്ദേശം നൽകി.യുവ മജീഷ്യൻ ശ്രീറാം അരുണിനെ മുൻ പൊലീസ് സൂപ്രണ്ട് ടി.രാമചന്ദ്രൻ ആദരിച്ചു. ഭാരവാഹികളായ എം.ജെ. ജോർജ്ജ്, വി. ബാബുരാജ് ,കെ.കുമാരപിള്ള,പി.പ്രബല്യൻ ,കെ.അഞ്ജനാ ദേവി ,ടി.അനിൽ തമ്പി തുടങ്ങിയവർ സംസാരിച്ചു.സി.ശ്രീകുമാർ സ്വാഗതവും ജയകുമാർ പൂഴിക്കുന്ന് നന്ദിയും പറഞ്ഞു. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഇന്ദ്രജാല പ്രകടനവും തിരുവോണ സദ്യയും ഉണ്ടായിരുന്നു.