വിധവ ക്ഷേമ സംഘം ഓണം റിലീഫ്

Wednesday 03 September 2025 12:00 AM IST
1

കുന്നംകുളം: കുന്നംകുളം ബഥനി സ്‌കൂളിൽ വിധവ ക്ഷേമ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 13-ാമത് ഓണം റിലീഫ് തൃശൂർ വനിതാ സെൽ എ.എസ്.ഐ. അപർണ ലവകുമാർ ഉദ്ഘാടനം ചെയ്തു. ബഥനി സെന്റ് ജോൺസ് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. യാക്കോബ് ഒ.ഐ.സി. മുഖ്യപ്രഭാഷണം നടത്തി. സംഘത്തിന്റെ സംസ്ഥാന രക്ഷാധികാരി എം.ഡി. രാജീവ് അദ്ധ്യക്ഷനായി. ജില്ലാ രക്ഷാധികാരി ബാബുരാജ് കേച്ചേരി, ബി.എ. ജെ.എസ്.എസ് സംസ്ഥാന കോർഡിനേറ്റർ വി.വി. രാജേന്ദ്രൻ, ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മോഹൻദാസ്, ജാനകി സുധൻ, ശോഭന കുന്നത്ത്, ഉഷ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ 130ഓളം കുടുംബങ്ങൾക്ക് ഓണം റിലീഫ് കിറ്റുകൾ വിതരണം ചെയ്തു.