'ഓണപ്പെരുമ' ഓണാഘോഷം

Wednesday 03 September 2025 12:19 AM IST

തൃശൂർ: ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ 'ഓണപ്പെരുമ' ഓണാഘോഷം ഗായകൻ അനൂപ് ശങ്കർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. അഡ്വ. ബി. ഗോപാലകൃഷ്ണൻ, എം.വി. ഗോപകുമാർ, എ. നാഗേഷ്, പി.കെ. ബാബു, അഡ്വ. കെ.ആർ. ഹരി, സേവ്യൻ പള്ളൻ എന്നിവർ പ്രസംഗിച്ചു. വിജയിച്ചവർക്ക് ട്രോഫികൾ വിതരണം ചെയ്തു. പൂക്കള മത്സരം, വടംവലി മത്സരം, തിരുവാതിരക്കളി എന്നിവ നടന്നു. ഡോ.വി.ആതിര, പൂർണിമ സുരേഷ്, സുധീഷ് മേനോത്തുപറമ്പിൽ, സൗമ്യ സലീഷ്, ട്രഷർ വിജയൻ മേപ്രത്ത്, വിൻഷി അരുൺകുമാർ, പ്രവീൺ, എൻ.ആർ. റോഷൻ, രഘുനാഥ് സി. മേനോൻ, അശ്വിൻ വാര്യർ, വിപിൻ ഐനിക്കുന്നത്ത്, സബീഷ് മരതയൂർ, സജിനി മുരളി, ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ നേതൃത്വം നൽകി.