കാൽനൂറ്റാണ്ട് പിന്നിട്ട് ഓണാഘോഷം

Wednesday 03 September 2025 12:31 AM IST

അമ്പലപ്പുഴ: കരുമാടി കളത്തിൽപ്പാലം 116-ാം നമ്പർ അങ്കണവാടിയിൽ ഓണാഘോഷം കാൽ നൂറ്റാണ്ട് പിന്നിടുന്നു. സംസ്ഥാനത്ത് ആദ്യമായി അങ്കണവാടി കുരുന്നുകൾക്ക് യൂണിഫോം ഏർപ്പെടുത്തിയത് ഇവിടെയാണ്. ക്രിസ്തുമസ് നവവൽസരാഘോഷവും ശിശുദിന പരിപാടികളും മുടക്കം കൂടാതെ ഇവിടെ ആഘോഷിക്കുന്നുണ്ട്. ഇത്തവണത്തെ ഓണാഘോഷവും വേറിട്ടു നിന്നു.തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വി.ഉത്തമൻ അമ്പലപ്പുഴ, കരുമാടി മോഹനൻ, ചമ്പക്കുളം രാധാകൃഷ്ണൻ ,അംഗൻവാടി വർക്കർ സൽമ, ഹെൽപ്പർ മേഴ്സി, ജസിമോൾ ജയിംസ്, കെ.എസ്. കൃഷ്ണപ്രീതി എന്നിവർ പങ്കെടുത്തു.