പൂക്കൃഷി വിളവെടുപ്പ്
Wednesday 03 September 2025 1:38 AM IST
മുഹമ്മ : മുഹമ്മ ഗ്രാമ പഞ്ചായത്ത് ശ്രീപാദം ജെ.എൽ.ജിയുടെ നേതൃത്വത്തിൽ പൂകൃഷി വിളവെടുപ്പ് നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷനായി.സ്ഥിരം സമിതി അദ്ധ്യക്ഷ പി.എൻ.നസീമ , മുഹമ്മ കൃഷി ഓഫീസർ പി.എം.കൃഷ്ണ എന്നിവർ സംസാരിച്ചു. ഷീജ സതീശൻ,പി.എസ്.ഷൈലജ, ഉഷാകുമാരി,വത്സല,സുധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ജമന്തി പൂക്കളാണ് കൃഷി ചെയ്തത്.പയർ,വെണ്ട,തക്കാളി,പച്ചമുളക്,