മാരാരിക്കുളത്ത് ഓണവിപണി

Wednesday 03 September 2025 1:40 AM IST

മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഓണവിപണി ആരംഭിച്ചു.നാടൻ പച്ചക്കറികൾ കർഷകരിൽനിന്നും പത്ത് ശതമാനം അധികം വിലയിൽ വാങ്ങി മുപ്പത് ശതമാനം വിലക്കുറവിലാണ് ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നത്.

ഓണ വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജസി ജോസി നിർവഹിച്ചു. വൈസ്പ്രസിഡൻറ് സി.സി.ഷിബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതാ തിലകൻ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ പ്രീത അനിൽ,പി.രത്നമ്മ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അസിസ്റ്റൻറ് സുരേഷ്.വി.ടി സ്വാഗതവും സീമ ഗോപിനാഥ് നന്ദിയും പറഞ്ഞു.