ആവേശമായി പൊലീസോണം - 2025
Wednesday 03 September 2025 12:50 AM IST
ഇടുക്കി: കേരള പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, ജില്ലാ ഹെഡ്ക്വാർട്ടർ, ജില്ലാ പൊലീസ് സഹകരണസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൊലീസോണം -2025 സംഘടിപ്പിച്ചു. ജില്ലാ സായുധസേന അങ്കണത്തിൽ ജില്ലാതല വടംവലി മത്സരവും അത്തപ്പൂക്കള മത്സരവും നടന്നു. ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി ഇമ്മാനുവൽ പോൾ, ഡിവൈ.എസ്.പിമാരായ കെ.ആർ ബിജു, വി.എ നിഷാദ്‌മോൻ, മാത്യു ജോർജ്, വിശാൽ ജോൺസൺ, രാജൻ കെ അരമന, ടി.എ യൂനുസ്, പി .എച്ച് ജമാൽ അസോസിയേഷൻ ഭാരവാഹികളായ എച്ച്. സനൽകുമാർ, അബ്ദുൾ റസ്സാഖ്, ഇ.ജി മനോജ്കുമാർ, എം.എസ് റിയാദ്,സജു രാജ്, അമീർ, ബോബൻ ബാലകൃഷ്ണൻ, അഖിൽ വിജയൻ എന്നിവർ പങ്കെടുത്തു. വടംവലി മത്സരത്തിൽ മൂന്നാർ സബ് ഡിവിഷനും അത്തപ്പൂക്കള മത്സരത്തിൽ ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചും ജേതാക്കളായി.