കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്കാരം

Wednesday 03 September 2025 3:14 AM IST

തിരുവനന്തപുരം:കേന്ദ്രീയ സാംസ്കാരിക നിലയത്തിന്റെ കുഞ്ഞുണ്ണി മാഷ് സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. കവിതാ വിഭാഗത്തിൽ ബിനു പള്ളിമണ്ണിനും കഥാ വിഭാഗത്തിൽ തളിയൽ എൻ.രാജശേഖര പിള്ളയ്ക്കും പുരസ്കാരങ്ങൾ ലഭിച്ചു.ഉണ്ണി അമ്മയമ്പലം പുരസ്കാരങ്ങൾ കൈമാറി. ക്വിസ് മത്സരങ്ങളിൽ ജേതാവായ ചുള്ളിമാനൂർ എസ്.എച്ച് യു.പി സ്കൂൾ വിദ്യാർത്ഥി ഈശ്വർ എം.വിനയന് 'കുഞ്ഞുണ്ണി വിദ്യാ ശ്രേഷ്ഠ പുരസ്കാരവും' നൽകി.നെടുമങ്ങാട് ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.കുട്ടികൾക്കുള്ള പുരസ്‌കാരവും പഠനോപകരണങ്ങളും വിതരണം ചെയ്തു.വാർത്താ അവതാരകൻ കെ.പി.അഭിലാഷും,എസ്.ബി.ഐ ബ്രാഞ്ച് മാനേജർ ജി.ആർ.കണ്ണനും മുഖ്യാതിഥികളായി.