അൽഫാസ് ചാരിറ്റബിൾ ട്രസ്റ്റ്

Wednesday 03 September 2025 2:15 AM IST

തിരുവനന്തപുരം: മുരുക്കുംപുഴ നെല്ലിമൂട് അൽഫാസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണക്കിറ്റ് വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായി. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,വി.ശശി,വി.കെ.പ്രശാന്ത്,മുൻ എം.എൽ.എ എം.എ.വാഹീദ്,അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ,ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം മുല്ലശ്ശേരി മധു,സി.പി.എം മംഗലാപുരം ഏരിയാ സെക്രട്ടറി എം.ജലീൽ,മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം തോന്നയ്ക്കൽ ജമാൽ,ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ അജിത് കുമാർ,ജയചന്ദ്രൻ,കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡന്റ് മൺസൂർ തുടങ്ങിയവർ പങ്കെടുത്തു.ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഷിബു അബൂബക്കർ സ്വാഗതം പറഞ്ഞു.