വാർഷികവും ഓണാഘോഷവും

Wednesday 03 September 2025 2:15 AM IST

തിരുവനന്തപുരം: പേട്ട പുത്തൻറോഡ് റസിഡന്റ്സ് അസോസിയേഷന്റെ 29-ാം വാർഷികവും ഓണാഘോഷവും നടന്നു. തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു.നഗരാസൂത്രണ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എസ്.സുജാദേവി,ചാക്ക വാർഡ് കൗൺസിലർ അഡ്വ.എം.ശാന്ത,പാൽക്കുളങ്ങര വാർഡ് കൗൺസിലർ പി.അശോക് കുമാർ,വഞ്ചിയൂർ പൊലീസ് സബ് ഇൻസ്പെക്ടർ രാജ് കിഷോർ എന്നിവർ പങ്കെടുത്തു.