റഷ്യയുമായി ശക്തമായ ബന്ധമുണ്ടാക്കാൻ ഇന്ത്യയെപ്പോലെ ഞങ്ങൾക്കും ആഗ്രഹമുണ്ടെന്ന് ഷഹബാസ് ഷെരീഫ്

Tuesday 02 September 2025 11:59 PM IST

​ബീജിംഗ്: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വളരെ നല്ല രീതിയിലുള്ളതാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അതുപോലെ ശക്തമായ ബന്ധം റഷ്യയുമായുണ്ടാക്കാൻ തങ്ങൾക്കും ആഗ്രഹമുണ്ടെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. ബീജിംഗിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്‌ച നടത്തവെയാണ് പാക് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.

മേഖലയുടെ പുരോഗതിയ്‌ക്കും അഭിവൃദ്ധിക്കും യോജിക്കുന്ന ശക്തമായ ബന്ധമുണ്ടാകാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ഷഹബാസ് ഷെരീഫിന്റെ അഭിപ്രായം. ചടുലതയേറിയ നേതാവാണ് പുടിനെന്നും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം അഭിപ്രായം അറിയിച്ചു. ജപ്പാൻ ലോകമഹായുദ്ധത്തിൽ പരാജയം സമ്മതിച്ചതുമായി ബന്ധപ്പെട്ട ചൈനീസ് സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരു നേതാക്കളും . ഷാങ്‌ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ശേഷം ഫോട്ടോ സെഷന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ കണ്ട് പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ ആവുന്നത്ര പണിപ്പെട്ടിരിന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ ചർച്ച നടത്തപ്പോൾ തീരെ ശ്രദ്ധിക്കപ്പെടാതെ നിൽക്കുന്ന ഷഹബാസ് ഷെരീഫിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു.