കാപ്പ ചുമത്തി നാടുകടത്തി

Wednesday 03 September 2025 1:50 AM IST

ചേർപ്പ്: നിരവധി കേസുകളിൽ പ്രതിയും ചേർപ്പ് സ്റ്റേഷൻ റൗഡിയുമായ താറാവ് സണ്ണി എന്നറിയപ്പെടുന്ന കോടന്നൂർ ശാസ്താംകടവ് സ്വദേശി എലുവത്തിങ്കൽ വീട്ടിൽ സണ്ണി (55) യെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചേർപ്പ് സ്റ്റേഷൻ എസ്എച്ച്.ഒ.എം എസ്.ഷാജൻ,എസ്.ഐ കെ.എസ്. സുബിന്ത്, ജി.എ.എസ്.ഐ ജ്യോതിഷ് കുമാർ എന്നിവർ കാപ്പ ചുമത്തുന്നതിന് നേതൃത്വം നൽകി.