ഹരീഷിനെതിരെ ആരോപണം കവിതയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കെ.സി.ആർ

Wednesday 03 September 2025 12:55 AM IST

ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) പാർട്ടിയിൽനിന്ന് മകളും എം.എൽ.എയുമായ കെ. കവിതയെ പുറത്താക്കി കെ. ചന്ദ്രഖേര റാവു (കെ.സി.ആർ)​. കെ.​സി.​ആ​റി​ന്റെ​ ​അ​ന​ന്ത​ര​വ​നും​ ​മു​ൻ​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​യു​മാ​യ​ ​ടി.​ ​ഹ​രീ​ഷ് ​റാ​വു​വി​നെ​തി​രെ​ ​ന​ട​ത്തി​യ​ ​പ്ര​സ്‌​താ​വ​ന​യു​ടെ​ ​പേ​രി​ലാ​ണിത്.

ഏറെനാളായി നേതാക്കൾക്കെതിരെ പരസ്യ വിമർശനം നടത്തുന്ന കവിത പാർട്ടിക്ക് തലവേദനയായിരുന്നു. നിലവിലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ചേർന്ന് ഹരീഷും രാജ്യസഭ മുൻ എം.പി സന്തോഷ് കുമാറും ചന്ദ്രശേഖര റാവുവിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു കവിതയുടെ ആരോപണം. കെ.സി.ആർ ആരോപണവിധേയനായ കലേശ്വരം പദ്ധതി ക്രമക്കേട് കേസിന്റെ അന്വേഷണം കോൺഗ്രസ് സർക്കാർ സി.ബി.ഐക്ക് കൈമാറിയതിനു പിന്നാലെയായിരുന്നു ഇത്. പിതാവിനെ മറ്റുള്ളവർ കബളിപ്പിക്കുകയാണെന്ന തരത്തിലായിരുന്നു കവിതയുടെ ആരോപണമെങ്കിലും അത് കെ.സി.ആറിനു തന്നെ തലവേദനയായി.

പാ​ർ​ട്ടി​ ​വി​രു​ദ്ധ​ ​പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ​ ​പേ​രി​ലാ​ണ് ​ക​വി​ത​യ്‌​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​തെ​ന്ന് ​ബി.​ആ​ർ.​എ​സ് ​നേ​താ​ക്ക​ളാ​യ​ ​ടി.​ ​ര​വീ​ന്ദ​ർ​ ​റാ​വു​വും​ ​സോ​മ​ ​ഭ​ര​ത് ​കു​മാ​റും​ ​അ​റി​യി​ച്ചു.​ ​ബി.​ആ​ർ.​എ​സി​നെ​ ​ത​ക​ർ​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ക​വി​ത​യു​ടെ​ ​പെ​രു​മാ​റ്റ​വും​ ​പാ​ർ​ട്ടി​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​നേ​തൃ​ത്വം​ ​ഗൗ​ര​വ​മാ​യി​ ​കാ​ണു​ന്നു.​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​വാ​ർ​ത്ത​യ്‌​ക്ക് ​പി​ന്നാ​ലെ​ ​ക​വി​ത​യു​ടെ​ ​അ​നു​യാ​യി​ക​ൾ​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​നം​ ​ന​ട​ത്തി.​

കാലേശ്വരം പദ്ധതിയും

ആരോപണങ്ങളും

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ആർ.എസിനെതിരെ കോൺഗ്രസ് ആയുധമാക്കിയ വിഷയങ്ങളിലൊന്ന് കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ട് (കെ.എൽ.ഐ.പി) ആയിരുന്നു. ഈ വിഷയത്തിൽ അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ്

മുൻ മുഖ്യമന്ത്രിയായ കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ കെ.കവിത ബന്ധുവും മുൻ ജലസേചന മന്ത്രിയുമായ ടി.ഹരീഷ് റാവുവിനെതിരെ രംഗത്തെത്തിയത്.

തന്റെ പിതാവിന്റെ പേര് 'ചെളിയിൽ വലിച്ചിഴയ്ക്കപ്പെടുന്നതിന് കാരണം അദ്ദേഹത്തിന്റെ ചുറ്റും നിന്ന ചിലർ നേട്ടമുണ്ടാക്കിയതുകൊണ്ടാണ്' എന്ന് കവിത വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.സി.ആറിനെതിരെയുള്ള സി.ബി.ഐ അന്വേഷണത്തിന്റെ ഉത്തരവാദി ഹരീഷ്‌റാവു ആണ്. ഇതേ ആളുകൾ പാർട്ടിയെ നയിച്ചാൽ എങ്ങനെ ശരിയാകും? അഞ്ച് വർഷം ജലസേചന മന്ത്രിയായിരുന്ന ഹരീഷ് റാവിന് ഇതിൽ പങ്കില്ലേ? കെ.സി.ആറിനെതിരെ ഇപ്പോൾ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾക്ക് അദ്ദേഹം ഉത്തരവാദിയാണ്... എന്നിങ്ങനെയായിരുന്നു കവിതയുടെ ആരോപണങ്ങൾ.

കഴിഞ്ഞ മേയിൽ പാർട്ടി നേതൃത്വത്തിൽ ചാരന്മാർ ഉണ്ടെന്ന് കവിത പറഞ്ഞിരുന്നു. അവർ ബി.ആർ.എസ് പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. കെ.സി.ആർ ദൈവമെങ്കിൽ, ഈ രഹസ്യക്കാർ പിശാചുക്കളാണ് എന്ന് ചൂണ്ടിക്കാട്ടി അവർ പിതാവിന് എഴുതിയ കത്ത് ചോർന്നതും വിവാദമായിരുന്നു. അവർ പറഞ്ഞിരുന്നു.