വസുധ ചക്രവർത്തിയെ മരിച്ച നിലയിൽ കണ്ടെത്തി
Wednesday 03 September 2025 3:08 AM IST
ബംഗളൂരു: വന്യജീവി ഫോട്ടേഗ്രാഫർ വസുധ ചക്രവർത്തിയെ (45) കൊല്ലൂർ സൗപർണിക നദിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബംഗളൂരു ത്യാഗരാജ നഗർ സ്വദേശിയാണ്. ആഗസ്റ്റ് 27നാണ് കാറിൽ കൊല്ലൂരിലെത്തിയത്. പിന്നീട് വിവരം ലഭിക്കാത്തതിനാൽ അമ്മ വിമല പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയിൽ വീണെന്ന വിവരം ലഭിച്ചത്. തെരച്ചിലിൽ കഴിഞ്ഞദിവസം മൃതദേഹം കണ്ടെടുത്തു. ബംഗളൂരുവിലെ കോർപറേറ്റ് ജോലി വിട്ടാണ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലേക്ക് കടന്നത്. തമിഴ്‌നാട്ടിലെ കല്ലട്ടിക്കുന്നിലെ കാടിന് നടുവിലുള്ള എസ്റ്റേറ്റിലായിരുന്നു ദീർഘകാലം താമസിച്ചിരുന്നത്.