ഓണച്ചന്ത ആരംഭിച്ചു

Thursday 04 September 2025 1:44 AM IST

വൈക്കം: തലയാഴംകൊതവറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബഡിച്ച് പച്ചക്കറി ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം.സേവ്യർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ജി.ജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രാദേശികമായി കർഷകരിൽ നിന്ന് സംഭരിച്ചതടക്കം 26 ഇനം പച്ചക്കറികളാണ് ഓണച്ചന്തയിൽ ലഭിക്കുന്നത്. ചന്ത ഇന്ന് സമാപിക്കും. ബാങ്ക് സെക്രട്ടറി വി.എസ്.അനിൽകുമാർ, മുൻ പ്രസിഡന്റ് സി.ടി.ഗംഗാധരൻനായർ, ഭരണസമിതി അംഗങ്ങളായ കെ.ബിനിമോൻ, വി.എം. അനിയപ്പൻ, കെ.വി. പ്രകാശൻ, ജോഷി ജോസഫ്, കുര്യാക്കോസ് ദാസ്, ബീനമുരുകാന്ദൻ, ശ്രീദേവി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.