ഓണസമൃദ്ധി കർഷകചന്ത
Thursday 04 September 2025 12:45 AM IST
ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കർഷകചന്ത പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിൻ തലകുളം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലിമ്മ ടോമി, വാർഡ് മെമ്പർ ഷാജഹാൻ എന്നിവർ ആശംസ പറഞ്ഞു. കൃഷി ഓഫീസർ ബോണി സിറിയക്ക് സ്വാഗതം പറഞ്ഞു. കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി പ്രതിനിധികൾ, കർഷകർ, കൃഷി അസിസ്റ്റന്റുമാരായ സി.പാർവതി, എസ്.രതീഷ്, എസ്.വി ശശികല, ലിബിമോൾ എബ്രഹാം എന്നിവർ പങ്കെടുത്തു.