ജനസമ്പർക്ക പരിപാടി

Thursday 04 September 2025 12:46 AM IST

ചങ്ങനാശേരി : കേരള കോൺഗ്രസ് ടൗൺ വെസ്റ്റ് മണ്ഡലം കമ്മറ്റി ജനസമ്പർക്ക പരിപാടിയും, ഫണ്ടുശേഖരണവും ഉന്നതാധികാര സമിതിയംഗം വി.ജെ ലാലി, പി.ജെ.എസ് വെജിറ്റബിൾ ഹോൾസെയിൽ ഉടമ ലീനാ സിബി പാറയ്ക്കലിൽ നിന്ന് ആദ്യ സംഭാവന വാങ്ങി ഉദ്ഘാടനം ചെയ്തു. സിബിച്ചൻ ഇടശ്ശേരിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പ്ലാത്താനം, ജോർജുകുട്ടി മാപ്പിളശ്ശേരി, സന്തോഷ് ആന്റണി, സച്ചിൻ ഫ്രാൻസീസ്, മാത്യു വർഗ്ഗീസ്, സജി ഏലംകുന്നം, സിലൻ സിബി എന്നിവർ പങ്കെടുത്തു. മണ്ഡലം കൺവൻഷൻ 13 ന് പോത്തോട് പി.വൈ.എഫ് ഹാളിൽ നടക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും, സീനിയർ സിറ്റിസൺസിനേയും ആദരിക്കും.