ഓണാഘോഷവും, കുടുംബസംഗമവും
Thursday 04 September 2025 12:46 AM IST
വൈക്കം: തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ വൈക്കം യൂണിറ്റിന്റെ ഓണാഘോഷവും, കുടുംബസംഗമവും വൈക്കം സമൂഹം ഹാളിൽ നടന്നു. ശബരിമല മുൻ മേൽശാന്തി എൻ. ദാമോദരൻ പോറ്റി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എൻ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഡി. ബേബി ശശികല, നഗരസഭ ചെയർപേഴ്‌സൺ പ്രീത രാജേഷ്, കൗൺസിലർ കെ.ബി. ഗിരിജാകുമാരി, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എൻ.ശ്രീധരശർമ്മ, അസി. ദേവസ്വം കമ്മിഷണർ സി.എസ് പ്രവീൺകുമാർ, കലാപീഠം മാനേജർ ആർ. ബിന്ദു വേണുഗോപാൽ, നാരായണൻ ഉണ്ണി, ജെസീന ചെറിയുരുത്ത്, രക്ഷാധികാരി വി.എസ്. രാജഗോപാലൻ നായർ, ജോയിന്റ് സെക്രട്ടറി സി.വി. പ്രദീപ് എന്നിവർ പ്രസംഗിച്ചു.