സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരി തൂങ്ങിമരിച്ചു, മൃതദേഹം കണ്ടത് കോൺഫറൻസ് ഹാളിൽ

Wednesday 03 September 2025 6:52 PM IST

കൊച്ചി: സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരി ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പെരുമ്പാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.

ബാങ്കിന് മുകൾനിലയിൽ കോൺഫറൻസ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണം എന്ന് സംശയിക്കുന്നു. കോടനാട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)