പൊലീസ് പെൻഷനേഴ്‌സ് അസോ. ഓണാഘോഷം

Wednesday 03 September 2025 7:48 PM IST

കാഞ്ഞങ്ങാട്:മടിക്കൈ മലപ്പച്ചേരി ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് അന്തേവാസികൾക്കൊപ്പം ഓണാഘോഷം നടത്തി കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ. പൂക്കളമൊരുക്കിയും കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചും ഓണസദ്യയും ഓണസമ്മാനങ്ങളും നൽകിയുമാണ് സംഗമം സമാപിച്ചത്. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ. ഖാദർ,പുനരാധിവാസ കേന്ദ്രം നടത്തിപ്പുകാരി സുസ്മിത ചക്കോ സംസ്ഥാന നിർവാഹക സമിതി അംഗം പി കെ ശ്രീകുമാർ, വിവിധ മേഖലാകമ്മിറ്റി ഭാരവാഹികളായ ഇ.വി.രവി, ബാബു തോമസ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞികണ്ണൻ അയ്യങ്കാവ് സ്വാഗതവും പി.വി.സതീശൻ നന്ദിയും പറഞ്ഞു.