എ.പി.എസ്.എ ജില്ലാ വാർഷികജനറൽബോഡി

Wednesday 03 September 2025 7:50 PM IST

കണ്ണൂർ:എ.പി.എസ്.എ ജില്ലാ വാർഷിക ജനറൽബോഡിയും കുടുംബസംഗമവും തളിപ്പറമ്പ് ബാംബൂ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി പി.രാജേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോജി ചെറുപുഴ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പി.കെ.ലാളി മുഖ്യാതിഥിയും സാബിർ മാട്ടൂൽ വിശിഷ്ഠാതിഥിയുമായിരുന്നു.

സംസ്ഥാന ട്രഷറർ കാദർ പട്ടാമ്പി സംസാരിച്ചു. ജില്ലാ സെക്രട്ടറി ദിബേഷ് മയ്യിൽ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ മിഥുൻ വരവുചിലവ് കണക്കും അവതരിപ്പിച്ചു. കിരൺമോഹൻ എറണാകുളം ക്ലാസുകൾ എടുത്തു. ജില്ലാജോയിൻ സെക്രട്ടറി പ്രതുൽ സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ വിനോദ് നന്ദിയും പറഞ്ഞു.മെമ്പർമാരും കുടുംബാഗങ്ങളും ഉൾപ്പടെ 70പേർ കുടുംബസംഗമത്തിൽ പങ്കെടുത്തു.