ആംബുലൻസ് സർവീസ് ഉദ്ഘാടനം

Wednesday 03 September 2025 7:53 PM IST

പാണത്തൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റിന്റെ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മവും, കോളിച്ചാൽ ടൗൺ സൗന്ദര്യവത്ക്കരണത്തിനുള്ള പൂച്ചട്ടി വിതരണവും കോളിച്ചാലിൽ നടന്നു. ആംബുലൻസിന്റെ ഫ്ലാഗ് ഓഫും, ഉദ്ഘാടനവും കേരളാ വ്യാപാരി വ്യവസാനസമിതി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫും ടൗൺ സൗന്ദര്യവൽക്കരണത്തിനുള്ള പൂച്ചട്ടി വിതരണം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണനും പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദും നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യാതിഥിയായി. ചടങ്ങിൽ ജനപ്രതിനിധികളും വ്യാപാരി വ്യവസായി ഏകോപന സമിതി വിവിധ യൂണിറ്റ് ഭാരവാഹികളുംസാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും സംസാരിച്ചു.