കാവ്യയുടെ ലക്ഷ്യയ്ക്ക് മോഡലായി ദീലീപും മീനാക്ഷിയും
Thursday 04 September 2025 3:01 AM IST
കാവ്യ മാധവന്റെ വസ്ത്ര വ്യാപാരസ്ഥാപനമായ ലക്ഷ്യയുടെ മോഡലായി ദിലീപും മകൾ മീനാക്ഷിയും. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു. കഴിഞ്ഞദിവസം നടൻ രാമുവിന്റെ മകളുടെ വിവാഹത്തിന് ദിലിീപും കാവ്യയും എത്തിയത് ലക്ഷ്യയുടെ വസ്ത്രങ്ങൾ അണിഞ്ഞാണ്. ഗോൾഡൻ നിറം സാരിയായിരുന്നു കാവ്യയുടെ വേഷം. സാരിയുടെ നേരിയ ഗ്രീൻ ബോർഡറും മനം കവരുന്നതായിരുന്നു. കഴിഞ്ഞദിവസം ഡോ. മീനാക്ഷി ലക്ഷ്യയുടെ മോഡലായി ചിത്രം പങ്കുവച്ചിരുന്നു. സിനിമയിൽ നിന്ന് ഇടവേളയിലാണ് കാവ്യമാധവൻ. ലക്ഷ്യയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്.