എടാ സൂപ്പർ സ്റ്റാറെ, നസ്ളനോട് ദുൽഖർ
Thursday 04 September 2025 3:02 AM IST
ലോകയുടെ വിജയത്തിൽ ദുൽഖർ സൽമാനും ടൊവിനോ തോമസിനും ഒപ്പമുള്ള ചിത്രം നസ്ളൻ പങ്കുവച്ചിരുന്നു. ചിത്രത്തിന് ദുൽഖർ സൽമാൻ നൽകിയ കമന്റ് ആരാധകർക്കിടയിൽ ചർച്ചയാവുന്നു. എടാ, സൂപ്പർ സ്റ്റാറെ എന്നാണ് ദുൽഖറിന്റെ കമന്റ്. അബുദാബിയിൽ നടന്ന ലോകയുടെ സ്പെഷ്യൽ സ്ക്രീനിംഗ് സമയത്താണ് നസ്ളൻ ഇരു താരങ്ങൾക്കൊപ്പം ചിത്രം എടുത്തത്. ലോക ഒരു ചെറിയ സ്വപ്നമായി തുടങ്ങിയതാണെന്നും മുഴുവൻ ക്രെഡിറ്റും ടീമിന് നൽകുന്നുവെന്നും താൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രമെന്ന് ദുൽഖർ പറഞ്ഞിരുന്നു. അതേസമയം ആഗോളതലത്തിൽ നൂറുകോടി ലോക കടന്നു.ചിത്രത്തിൽ ദുൽഖറും ടൊവിനോ തോമസും അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു.