ഇടിച്ച് തെറിപ്പിക്കാൻ ശ്രമം, ഥാറുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘം

Thursday 04 September 2025 1:26 AM IST

ഇടിച്ചിട്ട ബൈക്കുമായി കിലോമീറ്ററോളം വണ്ടി ഓടിച്ച് ഭീകരാന്തരീഷം സൃഷ്ടിച്ച് മദ്യപസംഘം. കൊല്ലം ബീച്ചിന് സമീപത്തെ തീരദേശ റോഡിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഡ്രൈവർ നാട്ടുകാരെ ഇടിച്ച് തെറിപ്പിക്കാനും ശ്രമിച്ചു. സംഭവത്തെ തുടർന്ന് തീരദേശറോഡിലുണ്ടായ കൂട്ട തല്ലിന്റെ ദൃശ്യങ്ങൾ കേരളകൗമുദിക്ക് ലഭിച്ചു.