അനുപമവായനശാല ഓണാഘോഷം
Wednesday 03 September 2025 10:29 PM IST
ആലപ്പുഴ: കൈതത്തിൽ അനുപമ വായനശാലയുടെ 45-ാം വാർഷികവും ഓണാഘോഷവും 4,5,6 തീയതി കളിൽ നടക്കും. ഇന്ന് രാവിലെ 9ന് പതാക ഉയർത്തൽ, ഉച്ചയ്ക്ക് 2ന് കലാ,കായിക,കൗതുക മത്സരങ്ങൾ, 7.30ന് നാടകം. നാളെ രാവിലെ 11ന് മത്സരങ്ങൾ. വൈകിട്ട് 7ന് ഒന്നിച്ചോണം, മറ്റെനാൾ രാവിലെ 11ന് കലാ,കായിക,കൗതുക മത്സരങ്ങൾ. വൈകിട്ട് 7ന് സമ്മേളനം. സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും അനുപമ നിർവഹിക്കും. സി.സുരേഷ് സംസാരിക്കും. രാത്രി 8ന് നാടൻപാട്ടും നേർക്കാഴ്ചയും.