ചാക്കോച്ചനും ജിത്തു അഷ്റഫും വീണ്ടും
50 കോടി ക്ളബ് കയറിയ ഓഫീസർ ഓൺ ഡ്യൂട്ടിക്കുശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ നായകൻ. നായിക പുതുമുഖമായിരിക്കും. ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ് നിർമ്മാണം. പതിനെട്ടിനും ഇരുപത്തി മൂന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് നായിക കഥാപാത്രത്തിലേക്ക് ഓഡിഷന് അപേക്ഷിക്കാം.മലബാർ മേഖലയിൽ ഉള്ളവർക്ക് മുൻഗണന.
എഡിറ്റ് ചെയ്യാത്ത മൂന്നു ഫോട്ടോകൾ ( ലേറ്റസ്റ്റ്), ഒരു മിനിട്ടിൽ താഴെയുള്ള പെർഫോമൻസ് വീഡിയോയും ഫോൺ നമ്പറും വിലാസവും അടങ്ങുന്ന ബയോഡാറ്റ 9495270389 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അല്ലെങ്കിൽ e4actress@gmail.com എന്ന നമ്പറിലോ അയക്കുക. സെപ്തംബർ 15 വരെ ലഭിക്കുന്ന അപേക്ഷ ഓഡിഷനിൽ പരിഗണിക്കും.ഈ വർഷത്തെ ബ്ലോക് ബസ്റ്ററുകളിലൊന്നാണ് ജിത്തു അഷ്റഫിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടി. കുഞ്ചാക്കോ ബോബൻ പൊലീസ് വേഷംഅവതരിപ്പിച്ച ചിത്രം കുറ്റാന്വേഷണ ഗണത്തിൽപ്പെടുന്നു. കുഞ്ചാക്കോ ബോബനും പ്രിയ മണിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയാണ് ഓഫീസർ ഓൺ ഡ്യൂട്ടി . ജഗദീഷ്, വിശാഖ് നായർ, മനോജ് കെ. യു, വൈശാഖ് ശങ്കർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ഐശ്വര്യ രാജ്, ലയ മാമൻ, മീനാക്ഷി അനൂപ്, അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.പി. ആർ .ഒ പ്രതീഷ് ശേഖർ.