ഉത്സവബത്ത വിതരണം
Thursday 04 September 2025 1:28 AM IST
മുഹമ്മ: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (കെ.എസ്.ഡി.പി) 2024–25 സാമ്പത്തിക വർഷത്തെ ബോണസ്/ എക്സ്ഗ്രേഷ്യ /ഉത്സവബത്ത ജീവനക്കാർക്ക് വിതരണം ചെയ്തു.ബോണസ് പരിധിയിൽ വരുന്ന ജീവനക്കാർക്ക് 8.33 ശതമാനം ബോണസും, ബോണസ് പരിധിക്ക് മുകളിലുള്ള ജീവനക്കാർക്ക് മൊത്തം 14000 രൂപ വീതവും വിതരണം ചെയ്തതായി കമ്പനി മാനേജിംഗ് ഡയറക്ട ർ അറിയിച്ചു. പൊതുമേഖലയിലെ മാതൃകാ സ്ഥാപനമായ കെ.എസ്.ഡി.പി, ജീവനക്കാരുടെ ക്ഷേമത്തോടൊപ്പം സ്ഥാപനത്തിന്റെ വളർച്ചയും ഒരുപോലെ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.