നഗരത്തിലെ പാർക്കിംഗ് സ്ഥലങ്ങൾ പരിഷ്കരിച്ച് നഗരസഭ
തിരുവനന്തപുരം: നഗരത്തിലെ പാർക്കിംഗ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തി തിരുവനന്തപുരം കോപ്പറേഷൻ.നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം. കഴിഞ്ഞദിവസം ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റിയാണ് മാറ്റം വരുത്താൻ തീരുമാനിച്ചത്. നഗരത്തിലെ പാർക്കിംഗ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുജനങ്ങൾക്ക് ഇമെയിൽ വഴി സമർപ്പിക്കാം. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും citytraffictvm@gmail.com ലേക്ക് അയയ്‌ക്കാം.
പാർക്കിംഗ് സ്ഥലങ്ങൾ വെള്ളയമ്പലം- തൈക്കാട് റോഡിൽ വിമൻസ് കോളജ് നോർത്ത് ഗേറ്റ് മുതൽ സൗത്ത് ഗേറ്റ് വരെയും കമ്മീഷണർ ഓഫീസിനു ശേഷം ഠാണമുക്ക് വരെയും റോഡിനു വലതുവശം മെഡിക്കൽകോളേജ്- ഉളളൂർ റോഡിൽ മെട്രോ സ്കാനിന് ശേഷം കുന്നിൽ ഹൈപ്പർ മാർക്കറ്റ് വരെ റോഡിന്റെ ഇടത് വശത്തും ഉളളൂർ -കേശവദാസപുരം റോഡിൽ ഡോമിനോസ് പിസ സെന്റർ മുതൽ കേശവദാസപുരം മുസ്ലീം പള്ളി വരെ റോഡിന്റെ ഇരു വശങ്ങളിലും സ്റ്റാച്യു- വി.ജെ.ടി റോഡിൽ പെട്രോൾ പമ്പിന് ശേഷം യൂണിവേഴ്‌സിറ്റി കോളംജ് ഗേറ്റ് വരെ റോഡിന്റെ ഇടത് വശത്തും വി.ജെ.ടി- പാളയം റോഡിൽ അരുണ ഹോട്ടൽ മുതൽ മുസ്ലീം പള്ളി വരെ റോഡിന്റെ ഇടത് വശം പരുത്തിപ്പാറ- കേശവദാസപുരം റോഡിൽ എം.ജി കോളേജിന്റെ ആദ്യ ഗേറ്റ് മുതൽ രണ്ടാമത്തെ ഗേറ്റിന് സമീപം വരെ റോഡിന്റെ ഇടത് വശം മോഡൽ സ്‌കൂൾ-പനവിള റോഡിൽ മോഡൽ സ്കൂൾ ബസ് സ്റ്റോപ്പിന് ശേഷം ഖാദി ബോർഡ് ഓഫീസ് വരെ റോഡിന്റെ ഇടത് വശം സ്റ്റാച്യു - ഓവർബ്രിഡ്‌ജ് റോഡ് സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതൽ റോഡിന്റെ വലത് വശം
പുളിമൂട് വരെ റോഡിന്റെ വലത് വശം പുളിമൂട് മുതൽ ആയുർവേദ കോളേജിന്റെ രണ്ടാം ഗേറ്റ് വരെ റോഡിന് ഇരുവശം ഓവർബ്രിഡ്‌ജ് -പഴവങ്ങാടി റോഡ് ഓവർബ്രിഡ്‌ജ് മുതൽ പഴവങ്ങാടി വരെ റോഡിന് ഇടതുവശം
തകരപ്പറമ്പ് ഫ്ലൈഓവർ മുതൽ പഴവങ്ങാടി വരെ റോഡിന്റെ വലതു വശം അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡിൽ കാമാക്ഷി ദേവി ക്ഷേത്രം മുതൽ കിള്ളിപ്പാലം വരെ റോഡിന്റെ ഇടതു വശത്തും കിള്ളിപ്പാലം- കൽപ്പാളയം റോഡിൽ ഇന്ത്യൻ ഓയിൽ പമ്പ് മുതൽ ആണ്ടിയിറക്കം വരെയും കരമം (ബസ് ബേ കഴിഞ്ഞ്) മുതൽ കൽപാളയം വരെയും റോഡിന്റെ വലതുവശത്തും മേലെ പഴവങ്ങാടി- പവർഹൗസ് റോഡിൽ മേലെ പഴവങ്ങാടി മുതൽ പവർഹൗസ് വരെ ഫ്ലൈ ഓവറിനു കീഴിലും ആർ.എം.എസ്- എസ്.എസ് കോവിൽ റോഡിൽ ആർ.എം.എസ് മുതൽ എസ്.എസ് കോവിൽ വരെ റോഡിന്റെ ഇടതുവശം ആയുർവേദ കോളേജ്- കുന്നുംപുറം റോഡിൽ റോഡിന്റെ വലതുവശത്തും തൈക്കാട് - മേട്ടുക്കട റോഡിൽ തൈക്കാട് ഇശ്ശക്കി അമ്മൻ കോവിൽ മുതൽ മേട്ടുക്കട റിലയൻസ് ഫ്രഷ് വരെ റോഡിന്റെ ഇടതുവശത്തും തൈക്കാട് ഹോസ്‌പിറ്റൽ ഗേറ്റ് മുതൽ മേട്ടുക്കട അമൃത ഹോട്ടൽ വരെ റോഡിന്റെ വലതുവശത്തും പേട്ട റെയിൽവേ സ്‌റ്റേഷൻ റോഡിൽ റോഡിന്റെ ഇടത് വശം.