വികസനോത്സവം സംഘടിപ്പിച്ചു
Thursday 04 September 2025 1:35 AM IST
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിൽ വികസനോത്സവം സംഘടിപ്പിച്ചു. അറവുകാട് വാർഡിൽ ചേർന്ന വികസനോത്സവ സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അധ്യക്ഷനായി. എ. ഓമനക്കുട്ടൻ, പി.റ്റി. സുമിത്രൻ , സതി രമേശൻ, ആർ.രജി മോൻ എന്നിവർ സംസാരിച്ചു. ഗീതാ ബാബു സ്വാഗതവും സ്മിത ഷിബു നന്ദിയും പറഞ്ഞു. വിവിധ വാർഡുകളിൽ വൈവിധ്യമാർന്നതും ജനകീയവുമായ നിരവധി പരിപാടികൾ വികസനോത്സവത്തിൽ അരങ്ങേറി. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ പരിപാടികളിൽ പങ്കെടുത്തു.