ഓണക്കാല പച്ചക്കറി വിപണനകേന്ദ്രം
Thursday 04 September 2025 1:41 AM IST
ചേർത്തല:സംയോജിതകൃഷി കാമ്പയിൻ കമ്മിറ്റി തുറക്കുന്ന ഓണക്കാല പച്ചക്കറി വിപണനകേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചേർത്തല കരുവയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനംചെയ്തു. കർഷകസംഘം ജില്ലാ ട്രഷറർ അഡ്വ.എം.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എസ് സാബു, പി ഷാജിമോഹൻ,ലോക്കൽ സെക്രട്ടറി എസ്.സോബിൻ, കർഷകസംഘം ഏരിയ പ്രസിഡന്റ് ടി.ആർ.മുകുന്ദൻനായർ, ജില്ലാ വൈസ് പ്രസിഡന്റ് ബി.ശ്രീലത, മേഖല സെക്രട്ടറി ശ്രീജിത്ത്,പ്രസിഡന്റ് സിബി,കർഷകരായ ബൈജു,ഡി.ബാബു എന്നിവർ സംസാരിച്ചു. കർഷകസംഘം കരുവ മേഖല കമ്മറ്റിയുംകർഷകരും ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറികളാണ് വിപണനംചെയ്യുക.