ഋതു ഓണം

Thursday 04 September 2025 3:36 AM IST

തിരുവനന്തപുരം: പാലിയം ഇന്ത്യയും ട്രിവാൻഡ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസും ചേർന്ന് ഓണാഘോഷം ഋതു എന്ന പേരിൽ സംഘടിപ്പിച്ചു. പരിപാടിയിൽ 150ലധികം മാതാപിതാക്കൾ, രക്ഷിതാക്കൾ, കുട്ടികൾ, പീഡിയാട്രിക് പാലിയേറ്റീവ് കെയർ രോഗികൾ, പരിചരണ സംഘങ്ങൾ എന്നിവർ പങ്കെടുത്തു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ കുടുംബങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനും പിന്തുണയ്ക്കാനും സന്തോഷകരമായ ഇടം ഒരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ സീരിയൽ, ഡബ്ബിംഗ് കലാകാരൻ ബാബാജി മുഖ്യാതിഥിയായി.