പൂർവ വിദ്യാർത്ഥി സംഗമവും ഓണാഘോഷവും
Thursday 04 September 2025 2:36 AM IST
തിരുവനന്തപുരം:തിരുവനന്തപുരം നിവാസികളായ കൊല്ലം ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ കുടുംബ സംഗമവും ഓണാഘോഷവും തിരുവനന്തപുരത്ത് മുൻ ഹൈക്കോടതി ജഡ്ജി എം.ആർ.ഹരിഹരൻനായർ ഉദ്ഘാടനം ചെയ്തു.കായിക്കര ബാബു അദ്ധ്യക്ഷത വഹിച്ചു.ബെന്യാമിന്റെ പുസ്തകം ഇംഗ്ലീഷിൽ തർജ്ജമ ചെയ്ത ഡോ.അനൂപ് പ്രതാപൻ,കുന്നത്തൂർ ഗോപാലകൃഷ്ണൻ,കെ.ജി.കൃഷ്ണൻ എന്നിവരെ ആദരിച്ചു.അഡ്വ.കെ.ആർ.കുറുപ്പ്, പ്രൊഫ.അലിയാർ,സിംഫണി ടിവി എം.ഡി വി.കൃഷ്ണകുമാർ,ബിജു പെരുമ്പുഴ,പിജി പ്രതാപൻ,കാഞ്ചിയോട് ജയൻ,വി.വിമൽ പ്രകാശ്,പി.എസ്.ജ്യോതികുമാർ,ഡോ.എൻ.ബോസ് തുടങ്ങിയവർ സംസാരിച്ചു.അംഗങ്ങളുടെ കലാപരിപാടിയും ഓണസദ്യയും നടന്നു.