നോവൽ പ്രകാശനം
Thursday 04 September 2025 1:38 AM IST
തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യരുടെ ജീവിതവും ദർശനവും ആധാരമാക്കി എസ്.സുജാതൻ രചിച്ച 'നിർവികല്പം' എന്ന നോവൽ അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിബായി പ്രകാശനം ചെയ്തു. ഡോ.ബി.എസ്.ബാലചന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി.തനിമ സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.ജി.രാജേന്ദ്രൻ പിള്ള,അനീഷ് കെ.അയിലറ,ദേവൻ പകൽക്കുറി,എം.ടി.ഗിരിജാകുമാരി,മഞ്ഞമല ചന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.കവിസമ്മേളനം കരിക്കകം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ആനന്ദക്കുട്ടൻ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.