അയ്യങ്കാളി ജലോത്സവം വെള്ളായണി കായലിൽ

Thursday 04 September 2025 2:40 AM IST

നേമം: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി 48-ാമത് മഹാത്മാ അയ്യങ്കാളി ജലോത്സവം വെള്ളായണി കായലിൽ ഇന്ന് മുതൽ 6 വരെ നടക്കും. മഹാത്മാ അയ്യങ്കാളി ജലോത്സവ സമിതി ട്രസ്റ്റിന്റെയും സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് വള്ളംകളി നടത്തുന്നത്.ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന വള്ളംകളി മത്സരം മന്ത്രി വി.ശിവൻകുട്ടിയും സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിലും ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികളും സിനിമാതാരങ്ങളും പങ്കെടുക്കും.വിവിധയിനം നാടൻ വള്ളങ്ങളുടെ മത്സരം ഉണ്ടാകും.