പുസ്തക പൂക്കളമൊരുക്കി തദ്ദേശ സ്വയംഭരണ വകുപ്പ്
Thursday 04 September 2025 12:02 AM IST
തൃശൂർ: പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ ഇടയിൽ പുസ്തക വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അക്ഷരോന്നതിയുടെ പ്രചരണാർത്ഥം തദ്ദേശസ്വയംഭരണ വകുപ്പ് കളക്ടറേറ്റിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം ഒരുക്കി. മലയാള സാഹിത്യത്തിലെയും ഇംഗ്ലീഷ് സാഹിത്യത്തിലെയും വിവിധ എഴുത്തുകാരുടെ 201 പുസ്തകങ്ങളാണ് പൂക്കളത്തിൽ സജ്ജീകരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.എൻ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജർ ശ്രുതി ശിവൻ, കമ്യൂണിറ്റി ഡെവലപ്‌മെന്റ് എക്‌സ്‌പെർട്ട് വിജയഘോഷ്, വിവിധ ബ്ലോക്കിലെ കോർഡിനേറ്റർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.