കാളിമാക്കൽ തീരം ജലോത്സവം 7 ന്
Thursday 04 September 2025 12:04 AM IST
പാവറട്ടി: അമൃതതീരം ട്രസ്റ്റ് എ ഗ്രേഡ് വിന്നേഴ്‌സ് ട്രോഫിക്കും കെ.ടി. പോൾ എ ഗ്രേഡ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി ജില്ലാ പഞ്ചായത്തും തൊയക്കാവ് കാളിമാക്കൽ തീരം ബോട്ട് ക്ലബും സംയുക്തമായി നടത്തുന്ന 16-ാം മത് തീരം ജലോത്സവം 7 ന് 2.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ അദ്ധ്യക്ഷതവഹിക്കും.ലതി വേണുഗോപാൽ, ബെന്നി ആന്റണി, ജോസ് വള്ളൂർ എന്നിവർ മുഖ്യാതിഥികളാകും. എം.എ. വാസുദേവൻ ഫ്‌ളാഗ് ഓഫ് ചെയ്യും.എസ്.എച്ച്.ഒ ആന്റണി ജോസഫ് നെറ്റോ സമ്മാനദാനം നടത്തുമെന്ന് ഭാരവാഹികളായ മണികണ്ഠൻ മഞ്ചറമ്പത്ത്, എം.എ ഹരിദാസ്, എം.കെ. രജീഷ്, സി.കെ.അശോകൻ എന്നിവർ അറിയിച്ചു.